തിരുവനന്തപുരത്ത് നിന്നും ബസ് കയറി എറണാകുളത്തെത്തി. ശബരിയെ വിളിച്ചു. വിളിക്കണ്ട എന്ന് പലവട്ടം ബുദ്ധി എന്നെ ഉപദേശിച്ചു. കേട്ടില്ല. ശബരിയോടു കാറില് കയറിയപ്പോഴേ ഞാന് പറഞ്ഞു. "രണ്ടെണ്ണം... അതില് കൂടുതലില്ല നാളെ കുസാറ്റില് അഡ്മിഷന് ഇന്റര്വ്യൂ ആണ്". അവന് തര്ക്കിച്ചില്ല പകരം വളരെ ശാന്തമായി പറഞ്ഞു " ഞാനും നീയും മാതുഉവും ഒണ്ടു ഒരു ഒരു ഫുള് മേടിക്കാം.. അതില് നിര്ത്താം". ഒന്ന് ആലോചിച്ചതിനു ശേഷം ഞാന് പറഞ്ഞു "ഒരു ഫുള്ളും ഒരു ഹാഫും".. ചര്ച്ച അവിടെ നിന്നു.
തലേ ദിവസത്തെ പരിപാടി കഴിഞ്ഞപ്പോള് പിറ്റേ ദിവസം വെളുപ്പിനെ മൂന്നു മണി ആയി. കുറെ നേരം കൂടെ ഉറങ്ങണം എന്നുണ്ടായിരുന്നെങ്കിലും മൂത്രശങ്ക അതിനു സമ്മതിച്ചില്ല. ഏഴര മണിക്ക് മൂത്രം ഒഴിക്കാന് എഴുന്നേറ്റപ്പോ തലേന്ന് മേടിച്ച പോറോട്ടയെ ഫ്രഞ്ച് കിസ്സ് ചെയ്തു കൊണ്ടു കിടക്കുന്ന എന്റെ സഹ കുടിയന്മാരെ കണ്ടു. രാവിലെ എനിക്ക് ഇന്റര്വ്യൂ ഉണ്ടെന്ന കാര്യം ഓര്ക്കാതെ കിടന്നുറങ്ങുന്ന സുഹൃത്തുക്കളെ കണ്ടപ്പോള് എനിക്ക് ദേഷ്യം വന്നു. മനുഷ്യ സഹജമായ വികാരമാണല്ലോ കുശുമ്പ്. പഠിച്ച പണി പതിനെട്ടും പിന്നെ അന്ന് രാവിലെ പഠിച്ച രണ്ടു മൂന്നു അടവുകളും പയറ്റി നോക്കിയിട്ടും അവന്മാരെ ഉണര്ത്താന് സാധിച്ചില്ല. മനസ്സ് പിറുപിറുത്തു കഷ്ടം.. ഉത്തരവാദിത്തം ഇല്ലാത്ത ജന്തുക്കള്. രണ്ടും കല്പിച്ചു ഞാന് പ്രഭാത കര്മ്മങ്ങള് ഓരോന്നായി ചെയ്യാന് തീരുമാനിച്ചു. രാവിലെ ഇന്റര്വ്യൂ എനിക്കുമാത്രം ആണല്ലോ.
പൂര്വ പിതാക്കന്മാരുടെയും അവരുടെ പൂര്വികന്മാരുടെയും ഒക്കെ കൃപ കടാക്ഷം കൊണ്ടു ഞാന് ഏകദേശം ഒന്പതര മണിക്ക് കുസാറ്റില് എത്തി. ആകെ ഒരു എന്താരാള്ഫികെസ്ഷന് . തലേന്നത്തെ റമ്മിന്റെആണോ അതോ ഇനി വേറെ വല്ലോമാണോ.. ആ.. ആര്ക്കറിയാം..
ഇന്റര്വ്യൂ തുടങ്ങി എന്ന് ഡിപാര്ട്ട്മെന്റിന്റെ പുറത്തു നിന്ന ഒരു സീനിയര് ചിത്ര ശലഭം മൊഴിഞ്ഞു.. .. കാണാന് കുഴപ്പമില്ല പക്ഷെ ഭയങ്കര ഇംഗ്ലീഷ്.. ആംഗലേയ ദൈവങ്ങളെ മാനം കേടുത്തരുതെ എന്ന് മനസ്സില് പ്രാര്ഥിച്ചു കൊണ്ടു 'സന്തോഷം.. തുടങ്ങിയല്ലോ.. എപ്പോഴാണ് എന്റെ ഊഴം' എന്ന് ഞാനും ചോദിച്ചു..
അപ്പിയിടാന് പോകാത്തവന് അപ്പിയിടാന് തീരുമാനിച്ചപ്പോള് അപ്പന്റെ അപ്പന് ഫേസ് ബുക്കില് അക്കൗണ്ട് തുടങ്ങാന് വിളിച്ചോണ്ടു പോയി എന്ന് പറഞ്ഞ പോലെ കഷ്ടപാടുകള് പലതും സഹിച്ചു രാവിലെ എത്തിയപ്പോള് എന്റെ ഇന്റര്വ്യൂ ഉച്ചക്കാണ് പോലും! എന്ത് ചെയ്യും? ഒന്നും ചെയ്യനില്ലാത്തത് കൊണ്ടു ഒന്നും ചെയ്തില്ല.. വെയിറ്റ് ചെയ്തു..
ഇന്റര്വ്യൂ കഴിഞ്ഞു.. ഒരു ജാതി ബോര് പരിപാടി.. പേരെന്താ നാളെന്താ... ഇവിടെന്താ.. ഇനിയെന്താ... അങ്ങനെ കുറെ എന്താകള്. എല്ലാത്തിനും തോന്നിയപോലെ ഉത്തരം പറഞ്ഞു. ഒടുക്കം അഡ്മിഷന് കിട്ടി..
അത്യാവശ്യം വെള്ളമടിയും തല്ലുമേടിക്കലുമൊക്കെ ആയി നടന്നു കഴിഞ്ഞിട്ടാണ് ഏകദേശം ഇരുപത്തിനാല് വയസ്സോടുകൂടി ഞാന് കൊച്ചി സര്വകലാശാലയില് പിജീ പഠിക്കാന് എത്തുന്നത്. ഞാന് പണ്ടു പഠിച്ച സ്ഥലങ്ങള് പോലെ ഒന്നുമായിരുന്നില്ല കുസാറ്റ്. നല്ല സ്ഥലം. ചോദിക്കാനും പറയാനും ആരുമില്ല. ഇഷ്ടം പോലെ എന്തും ചെയ്യാം. എന്നെ പോലെ ഉത്തരവാദിത്തത്തിന്റെ ആള്രൂപമായ ഒരാള്ക്കു പൂണ്ടു വിളയാടാന് പറ്റിയ സ്ഥലം. എല്ലാത്തിനുമുപരി ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള, ജീവിതലക്ഷ്യങ്ങള് നേടുവാന് അക്ഷീണം പരിശ്രമിക്കുന്ന നല്ല കൂട്ടുകാരും. എല്ലാം കൊണ്ടും എനിക്കങ്ങിഷ്ടപ്പെട്ടു. ഞാന് തീരുമാനിച്ചു... ഇത് തന്നെ ഭൂമിയിലെ സ്വര്ഗങ്ങളില് ഒരെണ്ണം.
സ്വര്ഗത്തില് എനിക്കെട്ടവുമിഷ്ടപ്പെട്ട ഒരാള് ദേവേന്ദ്രന് ആണ്.. സോമരസത്തിനും മറ്റു കലാപരിപാടികള്ക്കും ആയി ജീവിതം ഉഴിഞ്ഞു വെച്ച ഒരു സാധു. രാവിലെ എണീക്കുക സ്മാള് അടിക്കുക ടച്ചിങ്ങ്സ് വേണമെന്നുള്ളപ്പോള് ഉര്വശി മേനകമാരെ വിളിക്കുക , വീണ്ടും സ്മാള് അടിക്കുക അങ്ങനെ ജീവിതം എങ്ങനെയെങ്കിലും തട്ടി മുട്ടി ജീവിച്ചു തീര്ക്കണം എന്ന ആഗ്രഹം മാത്രമുള്ള ഒരു സാത്വികന്. ജീവിതത്തില് ഒരു റോള് മോടെലിനെ തപ്പി നടന്ന എനിക്ക് കുസാറ്റിന്റെ പ്രത്യേക സാഹചര്യത്തില് അങ്ങനെ ഒരു റോള് മോടെലിനേയും കിട്ടി...

സന്തോഷം കൊണ്ടെനിക്കിരിക്കാന് മേലാതായി..
1 comment:
A brilliant combo of sense of humour and cynicism..look forward to many more episodes from the university campus!
Post a Comment