രാത്രി ഒന്പതു മണിക്ക് ഗേറ്റ് പൂട്ടും. റൂമില് മദ്യപിക്കാന് പാടില്ല. cigarate പോയിട്ട് സാമ്പ്രാണി പോലും റൂമില് കത്തിക്കാന് പാടില്ല. ജെട്ടി ഇട്ടില്ലേലും ബനിയന് ഇടണം..അധോവായുവിന്റെ ശബ്ദം തൊണ്ണൂറു ഡെസിബെല്ലില് കൂടരുത്, തുപ്പരുത്, തുമ്മരുത്... . തുടങ്ങി സെന്ട്രല് ജയിലില് പോലും ഇല്ലാത്ത നിബന്ധനകള് ഓരോന്നായി വര്ഗീസ് ചേട്ടന് എന്റെയം മാത്യുവിന്റെയും മുന്പില് നിരത്തി വെച്ചു.എനിക്ക് താമസിക്കാന് വേണ്ടി എന്റെ ലോക്കല് ഗാര്ഡിയന് മാത്യു കണ്ടു വെച്ച പ്രൈവറ്റ് ഹോശ്ടളിലെ വാര്ഡന് കം സെക്യുരിടിയാണ് ടിയാന്.
നിബന്ധനകള് കേട്ട് മാത്യു ഞെട്ടി.. ഒരു കമ്പനിക്കു ഞാനും. ട്രെയിനില് കയറുന്നതിനു മുന്പ് അമ്മ മാത്യുവിന്റെ കയ്യില് എന്നെ ഭരമെല്പിചിട്ടാണ് പോയത്. പൊന്നു മോനെ ഇവനെ നോക്കിക്കോണേ ചെറുക്കന് ആകെ ഒരു വെകിളിയാ എന്ന എന്റെ അമ്മയുടെ ദീനരോദനം കാതുകളില് മുഴങ്ങുന്നത് കൊണ്ടാകാം വര്ഗീസ് ചേട്ടനോട് മാത്യു ഒന്നും പറഞ്ഞില്ല.. ഞാനും.. ജയിലിന്റെ ഉള്ളിലേക്ക് കേറാന് കരളുറപ്പ് പോരാത്തത് കൊണ്ടാവാം മാത്യു പെട്ടെന്ന് പടിയായി..
താടിയും തടവി നിന്ന വര്ഗീസ് ചേട്ടന്റെ മുന്പില് പേടിച്ചെന്നു വരുത്തി താക്കോലും വാങ്ങി ഞാന് റൂമിലേക്ക്. റൂമിലേക്കുള്ള യാത്രയില് മനസ്സ് പെട്ടെന്ന് തെക്കൊട്ടൊരു യാത്ര. ചെന്ന് നിന്നത് അനന്തപുരിയില്. കൃത്യമായി പറഞ്ഞാല് വഴുതക്കാട് ചാലൂക്യ ബാറില്. അവിടെ ഞാനും ശരത്തും ഫൈസലും, ശബരിയും ഇരുന്നു ടച്ചിങ്ങ്സിന് കടല വേണോ കശുവണ്ടി വേണോ എന്ന് ചര്ച്ച ചെയ്യുന്നു. കയ്യില് ഒരുപാട് പൈസ ഉള്ളത് കൊണ്ടു രണ്ടും വേണ്ടെന്നും ടസ്കര് മേടിച്ചടിച്ചിട്ടു അമ്ബ്രോസിയില് പോയി പതിവ് പോലെ വായില് നോക്കി നില്ക്കാനും തീരുമാനിക്കുന്നു.
ഞങ്ങളെ കുറിച്ച് പറഞ്ഞാല് പറയാന് ഒരു പാടൊന്ടു..മാത്രമല്ല അധികം പറയാതിരിക്കുകയാ ഭേദം. അതുകൊണ്ടു പറയുന്നില്ല. എന്നാലും എല്ലാരും ഒരു ഈനാമ്പേച്ചി, മരപ്പെട്ടി, ലൈനാ.. ഇതില് ആരാണ് ആര് എന്ന് ആരേലും ചോദിച്ചാല് ആദ്യം ചോദിക്കുന്നവന്റെ മണ്ട അടിച്ചു പൊട്ടിക്കുക അതിനു ശേഷം തമ്മില് തമ്മില് തന്തക്കു വിളിക്കുക, കേട്ട് നിന്ന ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല് ചീത്ത പറഞ്ഞു അവന്റെ കണ്ണ് പൊട്ടിക്കുക, ക്രമസമാധാന പ്രശന്മാണെന്നു പറഞ്ഞു ഇട പെടാന് വരുന്ന പോലീസുകാരുമായി സൌഹൃദ സംഭാഷണം നടത്തുക തുടങ്ങി രാഷ്ട്രപുരോഗതിക്ക് ആവശ്യമായ കാര്യങ്ങളില് വ്യാപ്രുതരായിരിക്കുക എന്നതൊക്കെയായിരുന്നു ഞങ്ങളുടെ ഇഷ്ട വിനോദങ്ങള്. ഇത്തരത്തിലുള്ള ഉത്തരവാദിത ബാഹുല്യം നിമിത്തം ഒരൊറ്റ ദിവസം പോലും വീട്ടില് രാത്രി പതിനൊന്നു മണിക്ക് മുന്പ് കേറാന് സാധിച്ചിരുന്നില്ല.. ആ എന്നോടാ വര്ഗീസിന്റെ റൂളും കൊനാപ്ലികഷനും. ഒന്പതു മണിക്ക് ഗേറ്റ് പൂട്ടും അത്രേ.. ഒന്ന് പോടാപ്പാ.
ഒന്നാം ദിവസത്തെ ഭാരിച്ച സാമ്പത്തിക ശാസ്ത്ര പഠനത്തിനു ശേഷം ഞാന് തിരിച്ചു റൂമിലേക്ക് നടന്നു. ചെകുത്താന് മാത്യുവിന്റെ രൂപത്തില് കോഫീ ഹൌസിനു മുന്പില് നില്പുണ്ടായിരുന്നു. എന്റെ മനസ്സില് ലഡ്ഡു പൊട്ടി.. ഒരമ്പതെണ്ണം..
'ചേട്ടാ ഓരോന്നും കൂടെ' ഞാനും മാത്യുവും ഒന്നിച്ചു വിളിച്ചു കൂവി..ആരും കേട്ടില്ല...കുറ്റം പറയാന് പറ്റില്ല. പതിനൊന്നു മണിക്ക് ബാര് അടക്കും എന്ന് അവര് ആദ്യമേ പറഞ്ഞിരുന്നതാ. പുറത്തിറങ്ങി സെക്യുരിടി ചേട്ടനെ അച്ഛാ എന്നൊഴിച്ചു എല്ലാം വിളിച്ചുനോക്കി .. നോ രക്ഷാ.. നിരാശയോടെ മനസ്സ് ഒരു പുതിയ പഴഞ്ചൊല്ല് പറഞ്ഞു തന്നു . നേരത്തെ കാലത്തെ കുപ്പി മേടിച്ചു വെച്ചാല് രാത്രി കാലത്ത് സെക്യുരിടിയുടെ കാലു പിടിക്കേണ്ടി വരില്ല . പക്ഷെ എന്ത് ചെയ്യാം.. ഈ തലമുറയ്ക്ക് പ്ലാനിംഗ് ഇല്ലല്ലോ പ്ലാനിംഗ്.
പതിനൊന്നര മണിയോടെ ഹോശ്റെളില് എത്താന് സാധിച്ചു. വര്ഗീസ് ചേട്ടന് വാക്ക് പാലിച്ചിരുന്നു ഒന്പതു മണിക്ക് തന്നെ ഗേറ്റ് പൂട്ടി. തുറന്നു താ ചേട്ടാ എന്ന എന്റെയും മാത്യുവിന്റെയം അപേക്ഷകള് നിഷ്കരുണം അദ്ദേഹം തള്ളി.. പിന്നെ ഒന്നും നോക്കിയില്ല ചാടി..ഞാനല്ല മാത്യു..പിന്നെ ഞാന് കാണുന്നത് മാത്യു വര്ഗീസ് ചേട്ടന്റെ നീണ്ടു വെളുത്ത താടിയില് പിടിച്ചു വലിച്ചു കൊണ്ടു വരുന്നതാണ്. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അദ്ദേഹം ഗേറ്റ് തുറന്നു തന്നു.
ഗുഡ് നൈറ്റും പറഞ്ഞു മാത്യു പോയി..