വിടെടാ.. നീ പോടാ ..ഒന്ന് വിടെടാ രവീ "..രവിയും ജയ്മോനുമാ.രാവിലെ ആറ് മണിക്ക് റൂം നമ്പര് മുപ്പതില് തുടങ്ങുന്ന 'പുതപ്പിനെ വേണ്ടിയുള്ള പോരാട്ടം' എന്ന പരിപാടിയുടെ ശബ്ദരെഖയാണ് നിങ്ങള് ഇപ്പോള് കേട്ടത്. "എന്തിനാ അളിയാ നമ്മള്ക്ക് ഓര്കുടില് രണ്ടു അക്കൗണ്ട്? നമ്മള്ക്ക് ഒരെണ്ണം മതി. എന്റെ സ്ക്രാപ്പ് നിന്റെതും കൂടെയല്ലേ മച്ചമ്പീ" എന്നിങ്ങനെയുള്ള ഡയലോഗ്കള് തലേന്ന് രാത്രി OPR പുണ്യവാളന്റെ തിരു സന്നിധിയില് നിന്ന് കാച്ചിയവന്മാരാ.. .
ആ ടാറും പാട്ടക്ക് കയ്യും കാലും വെച്ച പോലെ കിടക്കുന്നില്ലേ അവനാ രവി. നല്ല എണ്ണം പറഞ്ഞ ഐറ്റം. ഒരു നിവൃത്തിയുമില്ല എന്ന് പറഞ്ഞാല് ഒരു നിവൃത്തിയുമില്ല. ഉദാഹരണങ്ങള്ക്ക് അതീതന്. ഇണ ചേരുക, ഇര തേടുക എന്നത് മാത്രമാണ് മനുഷ്യ ജീവിതത്തിലെ ലക്ഷ്യങ്ങള് എന്ന പ്രമാണത്തില് അടിയുറച്ചു വിശ്വസിക്കുന്നവന്. ആരോടും ദേഷ്യമില്ല, പരിഭവമില്ല ഒരു ചുക്കുമില്ല. But one of my best buddies. ഇത്രയും പറഞ്ഞിട്ട് ഇത് എഴുതിയില്ലെന്കിലെ അവനെന്റെ കാലു തല്ലി ഒടിക്കും.
സൈടിലേക്കു മാറി എലിക്കുഞ്ഞ് VIP ജെട്ടി ഇട്ട പോലെ കിടക്കുനവനാണ് ജയ്മോന്.
പിറവത്തെ കാസ്ട്രോ. ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക, പിന്നെ ജയ്മോനും ഇതാണ് ലൈന്. അവന്റെ ആ 22 ഇഞ്ച് ഫ്രെയിമിനു താങ്ങാന് പറ്റാവുന്നതിനും ഒരുപാട് അപ്പുറമാണ് അവന്റെ മനസ്സിലെ വിപ്ലവ വീര്യം. അതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാല് അവന് അപ്പോള് പറയും. 'മോനെ അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ... ങ്ങ്ഹാ'. നിഷ്കളങ്കനായ ഒരു കമ്മ്യൂണിസ്റ്റ്കാരന്.. അഥവാ മണ്ടന്. അറബി നാട്ടിലെ തൊഴിലാളി പ്രശ്നങ്ങള് മനസ്സിലാകാന് വേണ്ടി ഇപ്പോള് ദുബായിയില് താമസം. ചൂഷണം കണ്ടു മനം മടുക്കുമ്പോള് പോയി ഒരു പെപ്സി കുടിക്കും അതോടെ ആ ഏനക്കേട് മാറും.
സൂര്യനല്ല ഇനി ഇതു പൊന്നുതമ്പുരാന് പറഞ്ഞാലും ശരി സനാതനയില് നേരം വെളുക്കണമെങ്കില് ഒരു ഏഴു ഏഴര ആകണം. സനാതന എന്ന ആവാസ വ്യവസ്ഥയിലെ ആ പ്രകൃതി നിയമം അനുസരിക്കാത്ത ചില കൊജ്നാണന്മാര് എല്ലാ കാലത്തും മരുന്നിനു വേണ്ടിയാണെങ്കിലും അവിടെ ഉണ്ടാവാരുന്ടു . അത്തരം കുലം കുത്തികള്ക്ക് ചരിത്രം മാപ്പ് നല്കില്ല എന്ന് ഈ അവസരത്തില് ഞാന് ഉറക്കെ ഉറക്കെ പ്രഖ്യാപിക്കാന് ആഗ്രഹിക്കുകയാണ് .
ഒരു പ്രഖ്യാപനം കഴിഞ്ഞപ്പോള് ഒരേമ്പക്കം വിട്ട സുഖം.! ചുമ്മാതല്ല രാഷ്ട്രീയക്കാര് ഇടയ്ക്കിടയ്ക്ക്.. അല്ലെങ്കില് വേണ്ട അവന്മാരെ കുറിച്ചുള്ള എന്റെ ചിന്തകള് ഞാന് ഒരു ഹോര്ലിക്സ് കുപ്പിയില് സൂക്ഷിച്ചു വെച്ചിട്ടുണ്ട്, അത് പിന്നെ എടുക്കാം.
മക്കള് രാവിലെ എഴുന്നേറ്റു പഠിക്കാന് പോയോ എന്ന് അന്വേഷിക്കാന് വേണ്ടി ചില അച്ഛനമ്മമാര് ഫോണ് വിളിക്കും. അത് അറ്റന്ഡ് ചെയ്യാന് ആരും വലിയ താല്പര്യം കാണിക്കാറില്ല. സ്വാഭാവികമാണല്ലോ.അച്ഛനമ്മമാരല്ലേ? എത്ര നാളായി കാണുന്നതാ.മോന് ഇന്നലെ എന്താ കഴിച്ചേ? സുഖമല്ലേ? രാസ്നാദി പൊടി തേച്ചോ? വെറുതെ മനുഷ്യനെ മെനക്കെടുത്താന്.
പക്ഷെ വരുന്നത് ഒരു ഇന്റര് കോം കാള് ആണെങ്കില് അത് അറ്റന്ഡ് ചെയ്യാന് ഒരു പൂരത്തിനുള്ള ആള് കാണും. കാരണം മിക്കവാറും അത് ലേഡീസ് ഹോസ്റ്റലില് നിന്നും വരുന്ന പെണ് കോള് ആയിരിക്കും.
രവിക്കോ ജയ്മോനോ ഒരിക്കലെങ്കിലും ഒരു പെണ് കോള് വന്നതായി എനിക്കോര്മയില്ല.
എത്ര മെലിഞ്ഞാലും ശരി ഈ തൊഴുത്തില് കെട്ടുന്നില്ല എന്ന് പെണ്കുട്ടികള് തീരുമാനിച്ചത് കൊണ്ടായിരിക്കും....
No comments:
Post a Comment