Wednesday, July 13, 2011

സര്‍വ്വകലാശാല - തമ്പി- THE TERROR- Introduction

ചെകുത്താന്‍ ബിസി ആകുമ്പോള്‍ തമ്പിയെ കാര്യങ്ങള്‍ ഏല്പിക്കും. അതാ അവര് തമ്മില്‍ ഉള്ള ഒരു relation .


ബ്ലാക്ക്‌ സ്ക്രീന്‍ -


ബാക്ക് ഗ്രൗണ്ടില്‍ ക്യൂ.ക്യൂ..കിര് കിരോ എന്ന ശബ്ദം..പേടിച്ചരണ്ട ശബ്ദത്തില്‍ ആരോ പറയുന്നു. "അത് കൊള്ളാം കലക്കി എന്ന് അവന്‍ പറഞ്ഞാല്‍ അപ്പോള്‍ ഒര്ത്തോണം അത് കലങ്ങി നാശമായി എന്ന്. അവന്റെ ദൃഷ്ടി പതിഞ്ഞാല്‍ തീര്‍ന്നു. പിന്നെ നമ്മടെ കട്ടേം ബോര്‍ഡും നമ്മള് മടക്കേണ്ടി വരില്ല . തന്നെത്താന്‍ മടങ്ങി അത് ആലുവ പുഴയുടെ അഗാധതയിലേക്ക്‌ ചാടും."


കുതിര കുളമ്പടി ശബ്ദം ഒരഞ്ചു മിനിറ്റ് നേരത്തേക്ക്.(വെറുതെ ഇരിക്കട്ടെ ).

നേരത്തെ കേട്ട ശബ്ദം ഉറക്കെ പറയുന്നു. "ലേഡീസ് ഓഫ് ദ ജെന്റില്‍ മാന്‍ ഇന്‍ ദി ഇന്ത്യ ആന്‍ഡ്‌ അമേരിക ഓഫ് ദി ഇംഗ്ലണ്ട് എല്ലാരും ഓടിക്കോ അവന്‍ എത്തുകയായി".

കാമറ സനാതനയിലെ ഒരു മുറിയിലേക്ക്. കടം മേടിച്ച പൈസയും കൊണ്ടു വാങ്ങിയ പോര്‍ട്ട്‌ ബ്ലയര്‍ എന്ന വില കൂടിയ (ഒരു ഫുള്ളിനു 85 രൂപ) മദ്യം കഴിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന സെബിനും, തോമയും ,ചിമ്പുവും ഞാനും.


സെബിന്‍- "ടച്ചിങ്ങ്സ് ഒന്നും മേടിച്ച്ചില്ലേ?"


തോമ -"വരുന്ന വഴിക്ക് ബില്‍ ഗേറ്സിനെ കണ്ടു. സംസാരിച്ചിരുന്നു കാര്യം മറന്നു പോയി. ഒന്ന് പോടാ പട്ടീ ഇതെങ്ങനെ മേടിചെന്നു എനിക്കും കര്‍ത്താവ്‌ തമ്പുരാനും മാത്രം അറിയാം."

നിര്‍വ്വികാരത അഭിനയിച്ചു കൊതിയോടെ കുപ്പിയിലേക്ക്‌ നോക്കിയിരിക്കുന്ന ഞാനും ചിമ്പുവും. ഇടിയന്‍ കുട്ടന്‍പിള്ളയെ പോലെ സെബിന്‍ കുപ്പി കുനിച്ചു അതിന്റെ പുറകില്‍ ഇടിക്കുന്നു.ഒറ്റ തിരിക്കു തന്നെ കുപ്പിയുടെ അടപ്പ് പൊട്ടിച്ചു ഗ്ലാസ്സിലേക്ക്‌ ഒഴിക്കുന്നു. ഗ്ലാസ്സിലെ ദ്രാവകത്തിന്റെ സുഗന്ധം കാരണം എല്ലാവരും മൂക്ക് പൊത്തുന്നു.

സെബിന്‍ എല്ലാവരെയും അര്‍ത്ഥഗര്‍ഭമായി ഒന്ന് നോക്കിയിട്ട് പുറത്തേക്കു പോകുന്നു. (കാമറ കൂടെ പോകണ്ട) ബാക്കി എല്ലാവരും ഗ്ലാസും കയ്യില്‍ പിടിച്ചു കണക്കിന്റെ question പേപ്പര്‍ കിട്ടിയ economics കാരനെ പോലെ അവിടെ ഇരിക്കുന്നു. (അതിപ്പോള്‍ economics question പേപ്പര്‍ കിട്ടിയ എന്നാക്കിയാലും വല്യ വത്യാസം വരില്ല)


സെബിന്‍ തിരിച്ചു വരുന്നു. ചിരിച്ച മുഖത്തോടെ സെബിന്‍ - "ടണ്‍ ട ണ."

എന്നിട്ട് കയ്യില്‍ ഇരുന്ന പൊതി തുറന്നു ആരോ ഉപയോഗിച്ച് വെച്ച ഒരു ബാര്‍ സോപ്പിന്റെ കഷണം എടുത്തു കാണിക്കുന്നു.


ഞാന്‍- "ഇതെന്തിനാടാ?"


സെബിന്‍-"അണ്ണാ വേറെ ഒരു നിവൃത്തിയുമില്ല. ഒരു സിപ് എടുക്കുക ഇത് മണക്കുക. പെട്ടെന്ന് അടിച്ചോ അവന്‍ ഇപ്പോള്‍ ഇങ്ങെത്തും".

പെട്ടെന്ന് ലൈറ്റ് അണയുന്നു. ഓണാകുന്നു. അണയുന്നു ഓണാകുന്നു. അതൊരു പത്തു പ്രാവശ്യം.

കാമറ സനാതനയുടെ സെന്റര് കോര്ടിലേക്ക്. അവിടെ മാടന്‍, മറുത, മുത്തപ്പന്‍, കുട്ടിച്ചാത്തന്‍ എന്നിവരുടെ നടുക്ക് നില്‍ക്കുന്ന ഒരു നീണ്ട മൂക്കുള്ള ജീവി .


backgrond score

ടണ ടണ ടണ ടണ ടാണാ ടണ ടണ ...

മൈകള്‍ ജാക്സന്റെ ഡാന്‍സ് പരിപാടിയില്‍ കാണുന്നത് പോലെ തീയും പുകയും.



ട്രാക്ക് ഒണാകുന്നു

" I know you are scared of me..

and I am really gonna curse you..

ഞാന്‍ ആരാണെന്നരിയാമോ?


തമ്പിയുടെ മുഖം കാണിക്കുന്നു.ഒരല്പം ചരിഞ്ഞു നിന്ന് തമ്പി കത്രിന കൈഫിനെ പോലെ

പ്രുഷ്ട്ടവും കുലുക്കി കൊണ്ടു പാടുന്നു.

"whats my name? whats my name? whats my name?..."



ഈ വരികള്‍ കഴിഞ്ഞ ഉടനെ തമ്പി മാടന്‍ മറുത മുതലായവരുടെ ഇടയില്‍ നിന്ന് ഞങ്ങളെ നോക്കി അലറുന്നു.


"മൈ നെയിം ഈസ്‌ തമ്പി. തമ്പി.. തമ്പി..തമ്പി.."


പേടിച്ചു താഴെ വീഴുന്ന ഞങ്ങള്‍.

ശുഭം..

No comments: