Sunday, July 10, 2011

സര്വ്വകലാശാല - സനാതന കാണ്ഡം-ഒന്നാം ഭാഗം

കണ്ടാല് ഒരു സുന്ദരന്..സ്മാര്ട്ട് യംഗ് ഫെലോ . നമ്മള് മിണ്ടിയാല് അവന് എല്ലാം തല കുലുക്കി സമ്മതിക്കും. എന്തിനും കൂടെ നില്‍ക്കും.. അടിയും മേടിച്ചു തരും..പക്ഷെ അവന് മിണ്ടിയാല് ..വേണ്ട വെറുതെ അവനെ കൊണ്ടു മിണ്ടിക്കണ്ട ..മിണ്ടിയാല് ആദ്യം അവന്‍ ചോക്ലേറ്റ് ചോദിക്കും. കൊടുത്തില്ലെങ്കില്‍ കിട്ടുന്നത് വരെ ചോദിച്ചു കൊണ്ടേയിരിക്കും..ആദ്യത്തെ എല്ലാ ഇമ്പ്രഷനും പോകും..' തൊട്ടേ.. ഇനി എന്നെ തൊടു'.. അതാണ് അവസ്ഥ. ഞാന് അഭിമാന പുരസരം പരിചയപ്പെടുത്തുന്നു.. ദിനകര് (സിംബല്).. ഒരു പഞ്ച പാവം. കുസാറ്റിലെ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ് ദിനകര്. അന്ന് തുടങ്ങിയതാ അവന്റെ കഷ്ടകാലം. അത് അനുസ്യൂതം ഇന്നും തുടരുന്നു.

ആദ്യത്തെ ദിവസം അധ്യാപകര് വിളമ്പിയ സാമ്പത്തിക ശാസ്ത്രം ദഹിക്കാതെ വയറ്റില് കിടക്കുകയാണ്. എന്നാലും പഠിക്കാനുള്ള ആ ത്വര സഹിക്കാന് വയ്യാതെ രണ്ടാം ദിവസവും ആദം സ്മിത്ത്, കേയ്നെസ് മുതലായ economics വീരപുരുഷന്മാരുടെ തോന്നിയവാസം പുസതകരൂപത്തില് ആക്കിയതും തേടി ഞാന് department ലേക്ക് യാത്ര തിരിച്ചു. ഒപ്പം ദിന്കെരും ഉണ്ട്. വഴിയില് വെച്ച് പെട്ടെന്ന് ദിനകര് ഷാജി കൈലാസ് സിനിമയിലെ നായകനെ പോലെ attention ആയി നിന്ന് ഒരു സല്യൂട്ട്. ഞാന് ഞെട്ടി. ഒരു ദിവസത്തെ മാനേജ്മന്റ് പഠനം കൊണ്ടു മനുഷ്യന് പ്രാന്ത് പിടിക്കുമോ/കൂടുമോ? പിന്നെ നോക്കിയപ്പോള് സിനിമയില് മുഖ്യമന്ത്രിമാര് പോലീസുകാരെ തിരിച്ചുസല്യൂട്ട് ചെയ്യുന്നത്പോലെ ഒരുത്തന് ദിന്കെരിനെയും സല്യൂട്ട് ചെയ്യുന്നു. അമ്പട പുളുസോ ഇപ്പോളല്ലേ കാര്യം മനസ്സിലായത്.. സംഗതി മറ്റേതാ റാഗ്ഗിംഗ്.

വര്ഗീസ് ചേട്ടന്റെ താടിയുടെ സുരക്ഷ പരിഗണിച്ചു ഞാന് താമസം മാറാന് തീരുമാനിച്ചു.. പക്ഷെ എങ്ങോട്ട് മാറും? അപ്പോഴാണ് എന്റെ ക്ലാസ്സിലെ മറ്റു കുട്ടികള് എല്ലാം തന്നെ സര്വ്വകലാശാല ഹോസ്റെലിലാണ് താമസം എന്ന് ഞാന് മനസ്സിലാക്കിയത്. department ന്റെ ഏറ്റവും അടുത്തുള്ള ഹോസ്റെളിലേക്ക് മാറാന് ഞാന് തീരുമാനിച്ചു.

ഒടുക്കത്തെ തീരുമാനം! എന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കാന് പോന്ന ഒന്നാണ് ഹോസ്റ്റല് മാറാനുള്ള ആ തീരുമാനം എന്ന് ഞാന് അന്ന് അറിഞ്ഞിരുന്നില്ല. 'മാത്യു... വര്ഗീസ് ചേട്ടാ..നിങ്ങളോട് ഞാന് എന്ത് തെറ്റാ ചെയ്തത്?'

സനാതന- പുറത്തു നിന്ന് നോക്കിയാല് ഒരു ചൊറി പിടിച്ച ബില്ഡിംഗ്.. പക്ഷെ അകത്തു കയറി നോക്കിയാലോ?.. വെറുതെ നോക്കണ്ട...നോക്കിയാല് ഒന്ന് കയറിപ്പോകും.. കയറിയാല് പിന്നെ ജീവിതത്തിന്റെ കാര്യത്തില് ഒരു തീരുമാനം ആയിക്കിട്ടും. സംശയം ഉണ്ടെങ്കില് ഒരിക്കലെങ്കിലും അങ്ങോട്ട് നോക്കിയ ആരോടെങ്കിലും ചോദിച്ചാല് മതി..

ആരെയും കിട്ടിയില്ലെങ്കില് എന്നോട് ചോദിച്ചാല് മതി ഞാന് പറഞ്ഞു തരാം.

No comments: