ടര്ര്‍... ടൂര്ര്‍... ടര്ര്‍... ടൂര്ര്‍... എന്ന് തുടങ്ങുന്ന , കര്‍ണാടക സംഗീതത്തില്‍ വളരെ പ്രാവീണ്യമുള്ളവര്‍ക്ക് മാത്രം ആലപിക്കാന്‍ സാധിക്കുന്ന ഒരു രാഗം കേട്ടുകൊണ്ടാണ് ഞാന്‍ കണ്ണ് തുറക്കുന്നത്. സ്ഥലം സനാതന തന്നെ. മുറിയില്‍ അതെ രാഗം പല ഫ്രീക്വേന്സിയില്‍ പുറപ്പെടുവിക്കുന്ന അഞ്ചാറു യന്ത്രങ്ങള്‍.
ഉറങ്ങുന്നത് ഏത് പോത്തിനും ഉറങ്ങാം. പക്ഷെ നമ്മള്‍ ഉറങ്ങുമ്പോള്‍ ഒരു ഗും ഒക്കെ വേണ്ടെ?
അതിനാ ഈ സൌണ്ട് എഫ്ഫെക്ട്സ്.
ആദ്യ രാത്രിയുടെ ആലസ്യത്തില്‍ കുറച്ചു നേരം കൂടി ഉറങ്ങാമെന്ന മോഹം, ഉണര്‍ന്നു കഴിഞ്ഞു ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോള്‍ മാറി. യുദ്ധഭൂമിയില്‍ തളര്‍ന്നു കിടക്കുന്ന യോദ്ധാക്കള്‍. എങ്ങും ചിന്നിച്ചിതറി കിടക്കുന്ന mixture , നിലത്തു തളം കെട്ടികിടക്കുന്ന അച്ചാര്‍..ആകെ കൂടെ ഒരു മഹാഭാരത അന്തരീക്ഷം.
അന്നേരം ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ഓര്മ വന്നു. സോറി അതെന്തായിരുന്നു എന്ന് ഇപ്പോള്‍ ഓര്മ വരുന്നില്ല.
എഴുന്നേറ്റപ്പോള്‍ മുതല്‍ തപ്പാന്‍ തുടങ്ങിയതാ (എല്ലാവരും വാക്കുകള്‍ വാച്യാര്‍ത്ഥത്തില്‍ മാത്രം എടുത്താല്‍ മതി ,പ്രത്യേകിച്ച് നിതിന്‍ ഭായിയും ചിമ്പുവും, പ്രേമനും ) തലേന്ന് ധരിച്ചിരുന്ന പാന്റും ഷര്‍ട്ടും കാണാനില്ല.
അല്ലെങ്കില്‍ പിന്നെ ഇപ്പം തുണി ഉടുത്തിട്ട് എന്തിനാ ? ഏദന്‍ തോട്ടത്തില്‍ ആദം പിതാവ് തുണി ഉടുത്തിട്ടുന്ടായിരുന്നോ? എന്നിലെ പച്ചയായമനുഷ്യനെ ഇനിയും
ഞാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ ലാഭേച്ച്ചക്ക് വേണ്ടി തുണിയില്‍ പൊതിഞ്ഞു മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്ശിപ്പിക്കണോ ? കുറച്ചു നേരം നഗനതയെ ഞാന്‍ താത്വികമായ അവലോകനം കൊണ്ടു മറച്ചു.
എട്ടരയായപ്പോള്‍ കയ്യില്‍ കിട്ടിയ ബെഡ് ഷീറ്റും പുതച്ചു കൊണ്ടു റൂമിന്റെ പുറത്തേക്കിറങ്ങി.
'അളിയാ ലേറ്റ് മെസ്സ്' എന്ന് വിളിച്ചു കൂവി തലങ്ങുംവിലങ്ങും തുണി ഇല്ലാതെ ഓടുന്ന
ഒരുപാട് ആത്മാക്കള്‍. സങ്കടം തോന്നി. വെറുതെ ബെഡ് ഷീറ്റ് പുറത്തെക്ക് എടുത്തല്ലോ .ബ്രഷ് ഇല്ലാത്തതിനാല്‍ പല്ല് തേപ്പു വേണ്ട എന്ന് വച്ചു.
അതിനും ആദം പിതാവിനെ കൂട്ട് പിടിക്കണം എന്നുണ്ടായിരുന്നെങ്കിലും പുള്ളിക്കെന്തു തോന്നും എന്ന് കരുതി അത് വേണ്ട എന്ന് വച്ചു.
ഭൂമിയിലെ ജല ദൌരല്ഭ്യം പരിഗണിച്ചു ഇന്ന് കുളി വേണ്ട എന്ന തീരുമാനം ഞാന്‍ എടുത്തു.മറ്റുള്ളവരെക്കുറിച്ചുള്ള എന്റെ കരുതലോര്‍ത്തു എനിക്കെന്നോടു തന്നെ അഭിമാനം തോന്നി.
പക്ഷെ രാവിലെ നമ്മളെത്ര വേണ്ട എന്ന് വെച്ചാലും ഒഴിവാക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ ഉണ്ടല്ലോ. മനസില്ലാമനസ്സോടെ ഞാന്‍ toilet ലേക്ക് നടന്നു.
നടക്കുന്ന വഴി ഞാന്‍ പിറുപിറുത്തു . മനുഷ്യന്‍ സാങ്കേതികമായി എത്ര പുരോഗതി നേടിയാലും ഇതൊക്കെ ഇങ്ങനയെ നടക്കു. ചുമ്മാതല്ല ഇവിടെ സോഷ്യലിസം വരാത്തത്.
ബ്ലടി കാപിറ്റലിസ്റ്സ്! .
അനിതര സാധാരണമായ ഒരു അനുഭൂതി..അനിര്‍വചനീയമായ ആ ഗന്ധം.. ഉന്നത സാങ്കേതിക വിദ്യാഭ്യാസ കാംക്ഷികളുടെ ദഹനക്രിയയുടെ തിരു ശേഷിപ്പുകള്‍ dump ചെയ്യുന്ന ആ സ്ഥലത്തിന്റെ മഹത്വം വര്‍ണ്ണിക്കാനുള്ള വാക്ചാതുര്യം എനിക്കില്ലത്തതിനാല്‍ അതിനു ഞാന്‍ മുതിരുന്നില്ല.
സമയം ഏകദേശം ഒന്പതരയായപ്പോള്‍ തലേന്നത്തെ ആ അലവലാതി വീണ്ടും
മനസ്സിലിരുന്നു ചൊറിയാന്‍ തുടങ്ങി 'ക്ലാസില്‍ പോകന്റെ? പഠിക്കന്റെ?' കണ്ട്രോള്‍ വിട്ടു ഞാന്‍ പറഞ്ഞു.. 'നീ പോടാ എമ്പോക്കി. എനിക്ക് തോന്നുന്നത് പോലെ ഞാന്‍ ചെയ്യും. ഹല്ലാ പിന്നെ'.. അതില്‍ പിന്നെ ഞാന്‍ ആ ശബ്ദം കേട്ടിട്ടേയില്ല.
No comments:
Post a Comment